June 21, 2026

കെമിക്കൽ ഒന്നുമില്ലാതെ നാച്ചുറലായി ഹെയർ ഡൈ വീട്ടിൽ തന്നെ തയ്യാറാക്കാം

കെമിക്കൽ ഒന്നുമില്ലാതെ നാച്ചുറലായി ഹെയർ ഡൈ വീട്ടിൽ തന്നെ തയ്യാറാക്കാം




തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ ഉപയോഗിച്ച് തുടങ്ങാറുണ്ട്. തുടക്ക സമയത്ത് ഇത്തരം ഹെയർ ഡൈ ഉപയോഗിക്കുന്നത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല എങ്കിലും പിന്നീട് അത് മുടിയുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി മുടി എങ്ങനെ കറുപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ മുടി കറുപ്പിക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ മഞ്ഞൾപ്പൊടി കാൽ കപ്പ്, മൈലാഞ്ചി പൊടി രണ്ട് ടേബിൾ സ്പൂൺ, തേയില രണ്ട് ടേബിൾ സ്പൂൺ, വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് മഞ്ഞൾപ്പൊടി ഇട്ടു കൊടുക്കുക. ചെറിയ ചൂടിൽ വച്ച് മഞ്ഞൾപ്പൊടി കറുപ്പു നിറം ആകുന്നത് വരെ ചൂടാക്കി എടുക്കണം. ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം.

ഈയൊരു സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളം വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ചായപ്പൊടി ഇട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ചായ അരിച്ചെടുത്ത് മാറ്റിവയ്ക്കാം. തയ്യാറാക്കിവെച്ച മഞ്ഞൾപൊടിയിൽ നിന്നും കുറച്ചെടുത്ത് ചീനച്ചട്ടിയിൽ ഇടുക, അതിലേക്ക് തേയില വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. അതോടൊപ്പം തന്നെ മൈലാഞ്ചി പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ഒരു ദിവസം രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം.




പിറ്റേദിവസം ഹെയർ പാക്ക് തലയിൽ അപ്ലൈ ചെയ്തു കുറച്ചുനേരം വച്ച ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ ഒരു തവണ ഈ ഒരു രീതിയിൽ ഹെയർ പാക്ക് അപ്ലൈ ചെയ്യുകയാണെങ്കിൽ മുടി നല്ല രീതിയിൽ കറുത്ത് കിട്ടുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.

കെമിക്കൽ അടങ്ങിയ ഹെയർ ഡൈ ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ

കെമിക്കൽ അടങ്ങിയ ഹെയർ ഡൈകൾ മുടിയുടെ നിറം മാറ്റാൻ സഹായിക്കുന്നുവെങ്കിലും, തുടർച്ചയായ ഉപയോഗം ആരോഗ്യത്തിനും മുടിക്കും ചില ദോഷഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

  • മുടി വരണ്ടതും പൊട്ടുന്നതുമാകാം – അമോണിയ, പെറോക്സൈഡ് തുടങ്ങിയ രാസവസ്തുക്കൾ മുടിയുടെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്താം.
  • തലച്ചർമ്മത്തിൽ അലർജി ഉണ്ടാകാം – ചൊറിച്ചിൽ, ചുവപ്പ്, കുരു, കത്തുന്നതുപോലുള്ള അസ്വസ്ഥതകൾ ചിലരിൽ ഉണ്ടാകാം.
  • മുടികൊഴിച്ചിൽ വർധിക്കാം – സ്ഥിരമായി കെമിക്കൽ ഡൈ ഉപയോഗിക്കുന്നത് മുടിവേരുകളെ ദുർബലപ്പെടുത്താൻ ഇടയാക്കും.
  • മുടിയുടെ സ്വാഭാവിക തിളക്കം കുറയാം – മുടി നിർജീവവും മങ്ങിയതുമായ രൂപത്തിലേക്ക് മാറാം.
  • കണ്ണിനും ശ്വാസകോശത്തിനും അസ്വസ്ഥത – ഡൈയിലെ രാസവാസന ചിലരിൽ കണ്ണെരിച്ചിലും ശ്വാസതടസ്സവും ഉണ്ടാക്കാം.
  • തലച്ചർമ്മം കൂടുതൽ സെൻസിറ്റീവ് ആകാം – ആവർത്തിച്ചുള്ള ഉപയോഗം തലച്ചർമ്മത്തെ കൂടുതൽ പ്രതികരണശേഷിയുള്ളതാക്കാം.
  • നിറം നിലനിർത്താൻ വീണ്ടും വീണ്ടും ഉപയോഗിക്കേണ്ടി വരും – ഇത് മുടിക്ക് കൂടുതൽ കേടുപാടുകൾ വരുത്താനുള്ള സാധ്യത വർധിപ്പിക്കുന്നു.
  • ചില രാസവസ്തുക്കളോട് ഗുരുതര അലർജി ഉണ്ടാകാം – പ്രത്യേകിച്ച് PPD (Paraphenylenediamine) പോലുള്ള ഘടകങ്ങൾ ചിലരിൽ ശക്തമായ അലർജിക് പ്രതികരണങ്ങൾക്ക് കാരണമാകാം.




ശ്രദ്ധിക്കുക: ഹെയർ ഡൈ ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു പാച്ച് ടെസ്റ്റ് നടത്തുകയും, സാധ്യമെങ്കിൽ പ്രകൃതിദത്തമായ മാർഗങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് നല്ലതാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *