ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സംസ്ഥാന സർക്കാർ ഇന്ദിരാ ഗ്യാരന്റിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നതാണ്. ആ ബൃഹത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി നാല് മാസത്തിനകം ഒരു വിദഗ്ധ സമിതിയെ നിയമിക്കാൻ തീരുമാനമായിരിക്കുകയാണ്.
2027-ലെ ബജറ്റിൽ പദ്ധതിക്കാവശ്യമായ ധനസഹായം വകയിരുത്തുകയും പദ്ധതി പ്രാബല്യത്തിൽ വരികയും ചെയ്യും എന്ന രീതിയിലാണ് നിലവിൽ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ ഉദ്ദേശിക്കുന്നത്.
നാല് മാസത്തിനകം വിദഗ്ധ സമിതി അതിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. എല്ലാവർക്കും തന്നെ 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭിക്കും. പക്ഷേ, അതിൽ ചില മാറ്റങ്ങൾ ഉണ്ടാകാം.
നിലവിൽ സൗജന്യമായി എല്ലാവർക്കും നടപ്പിലാക്കുമ്പോൾ സാമ്പത്തികമായി ഉയർന്ന വിഭാഗങ്ങളുണ്ട്. അതോടൊപ്പം ഇടത്തരം വരുമാനമുള്ള വിഭാഗങ്ങളുണ്ട്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമുണ്ട്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെന്ന് പറയുമ്പോൾ, BPL അല്ലെങ്കിൽ AAY റേഷൻ കാർഡിൽ ഉൾപ്പെട്ടവരെന്ന് വേണമെങ്കിൽ വിലയിരുത്താൻ സാധിക്കും. അപ്പോൾ നമ്മുടെ റേഷൻ കാർഡിന്റെ മുൻഗണനാക്രമം അടിസ്ഥാനമാക്കിയോ അല്ലെങ്കിൽ കുടുംബത്തിന്റെ വാർഷിക വരുമാനം അടിസ്ഥാനമാക്കിയോ നിലവിൽ ചെറിയൊരു പ്രീമിയം ഉൾപ്പെടുത്തി ഇതിൽ ഏർപ്പെടുത്താനും സാധിക്കും.
അതായത്, ഗുണഭോക്താവിന്റെ കൂടി സഹകരണത്തോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്ന ഒരു സംവിധാനം. അതോടൊപ്പം തന്നെ തീർത്തും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സർക്കാർ തന്നെ മുഴുവൻ ചെലവും വഹിക്കുന്ന സംവിധാനം. അങ്ങനെയായിരിക്കും പദ്ധതി മുന്നോട്ടുകൊണ്ടുപോകുക.
ഇപ്പോഴുള്ള ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അഞ്ച് ലക്ഷം രൂപയാണ് നമുക്ക് ലഭിക്കുന്നത്.
അതുമാത്രമല്ല, വിവിധ ആശുപത്രികളിൽ, സ്വകാര്യ ആശുപത്രികളിലും അതോടൊപ്പം മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും എല്ലാം തന്നെ നിലവിൽ വിവിധ രോഗങ്ങളുടെ ചികിത്സകളും ശസ്ത്രക്രിയകളും മാത്രമല്ല, തുടർചികിത്സകളും ആവശ്യമായ മരുന്നുകളും അതോടൊപ്പം എന്തെങ്കിലും കൃത്രിമ ഉപകരണങ്ങൾ സ്ഥാപിക്കേണ്ടിവന്നാൽ അതിന്റെ ചെലവുകളും, റൂം റെന്റ്, ഡോക്ടർമാരുടെ ഫീസ്, ഐസിയു ചാർജ് തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്ന രീതിയിലാണ് ചികിത്സ നൽകിയിരുന്നത്.
എന്നാൽ പിന്നീട് നിലവിൽ ഈ പദ്ധതിയിൽ പല ആശുപത്രികൾക്കും പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ പല ആശുപത്രികളും പദ്ധതിയിൽ നിന്ന് പിന്നോട്ടുമാറി. അതുമാത്രമല്ല, എംപാനൽ ചെയ്ത പല ആശുപത്രികളും പിന്നീട് ഈ സൗജന്യ ചികിത്സ നിർത്തിവയ്ക്കുന്ന സാഹചര്യമുണ്ടായി.
എന്നാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ട്, ഈ ഒരു പ്രധാന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെയും കൂടി ചേർത്തുകൊണ്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.
അതുകൊണ്ടുതന്നെ ആശുപത്രികൾക്ക് ക്യാഷ്ലെസ് ട്രീറ്റ്മെന്റിനുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ക്രമീകരിക്കും. കാരണം മറ്റൊന്നുമല്ല, ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ കവറേജ് ഉണ്ടാകും. അതിൽനിന്ന് എടുത്തുള്ള ചികിത്സാ രീതിയായിരിക്കും ഇവിടെ നൽകുക.
ഒരു വർഷത്തേക്കാണ് 25 ലക്ഷം രൂപയെന്ന് പറയുന്നത്. അടുത്ത വർഷത്തിലും പിന്നീട് ഇതേ രീതിയിൽ തന്നെ 25 ലക്ഷം രൂപ നമുക്ക് ഉറപ്പാക്കാനാകും. ചിലപ്പോൾ നോ ക്ലെയിം ബോണസ് പോലുള്ള സംവിധാനങ്ങൾ കൂടി ഇതിന്റെ ഭാഗമായി ആവിഷ്കരിക്കുമോ എന്നതടക്കമുള്ള പല കാര്യങ്ങളും നമുക്ക് ഇനിയും അറിയാനുണ്ട്.
ഈ കാര്യങ്ങളിലെല്ലാം വിശദമായി പഠിച്ച് റിപ്പോർട്ട് നൽകുന്നതിനുവേണ്ടിയാണ് വിദഗ്ധ സമിതിയെ നിയമിക്കുന്നത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, അതോടൊപ്പം ആരോഗ്യ വകുപ്പ് മന്ത്രി തുടങ്ങിയവരാണ് പദ്ധതിയുടെ മേൽനോട്ട ചുമതല വഹിക്കുക.
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നാല് മാസത്തിനകത്ത് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. അതിനുശേഷം, അതായത് 2027-ലെ സംസ്ഥാന ബജറ്റിലായിരിക്കും പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പ്രാബല്യത്തിൽ വരികയും ചെയ്യുക.
അതിനുശേഷം നമുക്ക് എൻറോൾ ചെയ്യാനുള്ള സംവിധാനങ്ങൾ ഓൺലൈൻ സംവിധാനം വഴി ക്രമീകരിക്കും. പിന്നീട് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മുൻപ് ചേർന്നതുപോലെ തന്നെ നമ്മുടെ റേഷൻ കാർഡ്, ഗുണഭോക്താവിന്റെ ആധാർ തുടങ്ങിയ രേഖകളെല്ലാം സമർപ്പിച്ചായിരിക്കും ഈ പദ്ധതിയിലേക്ക് രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുക.
ഇനി അതുമാത്രമല്ല, നിലവിൽ രോഗങ്ങളുള്ളവർക്ക് വരെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ആനുകൂല്യങ്ങൾ ലഭിച്ച് ക്ലെയിം ചെയ്യപ്പെടുന്നുണ്ട്. അതേ രീതിയിൽ തന്നെയാണോ ഈ പദ്ധതിയും എന്നുള്ള കാര്യത്തിൽ കൃത്യമായ വ്യക്തത വരുത്തേണ്ടതുണ്ട്.
ചില രോഗങ്ങൾക്ക് വെയിറ്റിംഗ് പിരീഡ് നൽകുന്ന കാര്യം മറ്റ് ഇൻഷുറൻസ് കമ്പനികൾ സ്വീകരിക്കുന്നുണ്ട്. അതേ സംവിധാനം ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കും ഉണ്ടാകുമോ എന്ന കാര്യത്തിലും തീരുമാനം ഉണ്ടാകണം.
അതോടൊപ്പം തന്നെ, ഒരു കുടുംബത്തിന് മൊത്തത്തിൽ 25 ലക്ഷം രൂപ ലഭിക്കുമ്പോൾ ഒരു വ്യക്തിക്ക് ഒരു വർഷം എത്ര രൂപ വരെ ക്ലെയിം ചെയ്യാൻ സാധിക്കും എന്ന കാര്യത്തിലും വ്യക്തത ഉണ്ടാകണം.
ഇനി അതുമാത്രമല്ല, ഈ പദ്ധതിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, ഇടത്തരം വരുമാനക്കാർ, താഴ്ന്ന വിഭാഗങ്ങൾ എന്നിവർക്കെല്ലാം ഏത് രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്, പ്രീമിയം ഉണ്ടെങ്കിൽ അത് ഏത് രീതിയിലായിരിക്കും എന്നതിലും വ്യക്തത വരേണ്ടതുണ്ട്.
ഒട്ടനവധി കാര്യങ്ങളിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്.
അതുമാത്രമല്ല, നമ്മുടെ സംസ്ഥാനത്ത് ചില അപൂർവ രോഗങ്ങൾക്ക് വലിയ തുക ചെലവാകുന്ന സാഹചര്യങ്ങളുമുണ്ട്. അത്തരം രോഗാവസ്ഥകളിൽ എന്ത് സമീപനമാണ് ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഴി സ്വീകരിക്കുക എന്നതിലും തീരുമാനമെടുക്കേണ്ടതുണ്ട്.
ഇങ്ങനെയുള്ള പല കാര്യങ്ങളിലും തീരുമാനമെടുക്കേണ്ടതുണ്ട്.
അപ്പോൾ ഈ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് സർക്കാർ ഇപ്പോൾ തന്നെ അറിയിച്ചിരിക്കുകയാണ്. എല്ലാവർക്കും തന്നെ, എല്ലാ കുടുംബങ്ങൾക്കും ഏറ്റവും സന്തോഷം നൽകുന്ന ഒരു പ്രധാന കാര്യം കൂടിയാണിത്.