August 15, 2026

തൊഴിലുറപ്പ് നിറുത്തി.VBG RAM G പദ്ധതി തുടങ്ങി. അധിക ദിവസവും വേതന വർധനവും.

കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിക്ക് തുടക്കമായി. VBG RAM G (വികസിത ഭാരത് ഗ്യാരണ്ടി. റോസ്ഗാർ ആൻഡ് ജീവിക മിഷൻ). പദ്ധതി പ്രകാരം ജൂലൈ മാസം ഒന്നാം തിയതി മുതൽ നമ്മുടെ സംസ്ഥാനത്തു ഒരു പദ്ധതിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നടക്കുക. നമ്മുടെ സംസ്ഥാനത്തു ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് സന്തോഷകരമായ ഒരു അറിയിപ്പ് കൂടിയുണ്ട്. പ്രതിദിന വേതനത്തിൽ ഉൾപ്പടെ വർദ്ധനവ് വരുത്തിയിരിക്കുകയാണ്. കേരളത്തിൽ 401 രൂപ ആയിരിക്കും അടിസ്ഥാന പ്രതിദിന ശമ്പളമായി ഇനി ലഭിക്കുക .




മുൻപ് കേന്ദ്ര സർക്കാർ മാത്രമായി നടപ്പിലാക്കുന്ന പദ്ധതിയായിരുന്നുവെങ്കിൽ ഇപ്പോൾ അത് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് നടത്തുന്ന പദ്ധതിയായാണ് മാറിയിരിക്കുന്നത്. 60:40 എന്ന തോതിലായിരിക്കും ഇവിടെ പദത്തി വിഹിതങ്ങൾ ചിലവഴിക്കപ്പെടുന്നത്. കേന്ദ്ര സർക്കാർ ഏകദേശം 95000 കോടി രൂപ ഇതിനു വേണ്ടി വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരും ബജറ്റിൽ 1000 കോടി രൂപ പ്രാരംഭ തുകയായി വകയിരുത്തിയിട്ടുണ്ട്.

പഴയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായിട്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത്. അത് മാത്രമല്ല, മുൻപ് 100 പ്രവർത്തി ദിനങ്ങൾ ആണ് കിട്ടിയിരുന്നതെങ്കിൽ വര്ഷം മുതൽ അത് 125 പ്രവർത്തിദിനങ്ങൾ ആയിരിക്കും ഉണ്ടാവുക. അതുമാത്രമല്ല ഇപ്പോൾ തുകയും വർദ്ധനവ് ണ്ടായി. ഇപ്പോൾ അത് 401 രൂപയാക്കിയയാണ് കേരളത്തിൽ ലഭിക്കുക.

നമ്മുടെ വീടുകളിലെ ഭിന്നശേഷിക്കാർക്കും രോഗികൾക്കും പദ്ധതിയിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. അതായത് അവർക്ക് കൂടുതൽ സമയം ഇവിടെ പ്രാര്ഥിക്കേണ്ട ആവശ്യമില്ല.മാത്രമല്ല അവർക്കും പറഞ്ഞ പ്രതിദിന ശമ്പളം കിട്ടുന്നതായിരിക്കും. അവർക്ക് സാധിക്കുന്ന രീതിയിൽ പ്രവർത്തിയിൽ ഏർപ്പെട്ടാൽ മതിയായിരിക്കും. സർക്കാർ അതിനായി ഒരു തോത് തീരുമാനിക്കും. അത് അനുസരിച്ചു മാത്രം അവർ ജോലികൾ ചെയ്താൽ മതിയാകും. കൂടുതൽ കഠിന ജോലികൾ ചെയ്യാതെ തന്നെ അവർക്ക് കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ പ്രതിദിന വേതനം കൈപ്പറ്റാൻ അർഹതയുണ്ടായിരിക്കും. ഇവർക്ക് റോസ്ഗാർ ഗ്യാരണ്ടി കാർഡുകൾ നൽകും. നിലവിൽ തൊഴിലുറപ്പ് കാർഡ് ഉള്ളവർക്കും അതിനു പകരമായി റോസ്ഗാർ കാർഡുകൾ നൽകും. പഴയ ആളുകൾ പദ്ധതിയിലേക്ക് ഓട്ടോമാറ്റിക് ആയി ചേർക്കപ്പെടുകയാണ് ചെയ്യുന്നത്. അവർക്ക് വീണ്ടും ചേരേണ്ട ആവശ്യമില്ല. പുതുതായി അപേക്ഷകൾ കൊടുക്കേണ്ട ആവശ്യമില്ല.




VB-G RAM-G പദ്ധതിയിൽ തമിഴ്നാടിന് കേന്ദ്ര ധനസഹായം നഷ്ടമായി

കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച VB-G RAM-G (Viksit Bharat – Guarantee for Rozgar and Ajeevika Mission–Gramin) പദ്ധതിയുടെ പുതിയ ധനവിനിയോഗ മാതൃക പ്രകാരം തമിഴ്നാടിന് ലഭിച്ചിരുന്ന സാമ്പത്തിക പിന്തുണയിൽ വലിയ കുറവ് സംഭവിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ മാറ്റം സംസ്ഥാനത്തിന് വൻ സാമ്പത്തിക തിരിച്ചടിയാകുമെന്ന് തമിഴ്നാട് സർക്കാർ ആരോപിച്ചു.

നിലവിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ MGNREGAയ്ക്ക് പകരമായി VB-G RAM-G നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ തമിഴ്നാട് സർക്കാർ നേരത്തെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പുതിയ പദ്ധതി സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും, ഗ്രാമപഞ്ചായത്തുകൾക്കും ഗ്രാമീണ തൊഴിലാളികൾക്കും പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

പുതിയ ഫണ്ടിംഗ് രീതിയുടെ ഫലമായി തമിഴ്നാടിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഇതുമൂലം ഗ്രാമീണ തൊഴിലവസര പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ. പദ്ധതികളുടെ തുടർച്ച ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് കൂടുതൽ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടാകാമെന്നും ആശങ്ക ഉയരുന്നുണ്ട്.

അതേസമയം, കേന്ദ്ര സർക്കാർ പദ്ധതിയുടെ ലക്ഷ്യം ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങളും ഉപജീവന മാർഗങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പുതിയ ഫണ്ടിംഗ് മാതൃക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് അനീതി കാണിക്കുന്നതാണെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം തുടരുമെന്ന സൂചനകളാണ് നിലവിൽ ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *