സെപ്റ്റംബർ മാസത്തെ റേഷൻ വിതരണവും പ്രത്യേക അരി വിഹിതവും: പൂർണ്ണ വിവരങ്ങൾ
കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെപ്റ്റംബർ മാസത്തെ റേഷൻ വിതരണ തീയതികളും വിവിധ കാർഡുടമകൾക്കുള്ള വിഹിതങ്ങളും പ്രഖ്യാപിച്ചു. സെപ്റ്റംബർ 1, 2 തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കും. തുടർന്ന് സെപ്റ്റംബർ 3 വ്യാഴാഴ്ച മുതൽ സംസ്ഥാനത്തുടനീളം പുതിയ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.
ഓരോ റേഷൻ കാർഡ് വിഭാഗത്തിനുമുള്ള വിഹിതങ്ങൾ:
അന്ത്യോദയ അന്നയോജന (AAY – മഞ്ഞ കാർഡ്):
30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
1 പാക്കറ്റിന് 7 രൂപ നിരക്കിൽ 3 പാക്കറ്റ് ആട്ട ലഭ്യമാണ്.
മുൻഗണനാ വിഭാഗം (PHH – പിങ്ക് കാർഡ്):
കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
കടകളിലെ സ്റ്റോക്കിനനുസരിച്ച് ഗോതമ്പിന് പകരം പാക്കറ്റിന് 9 രൂപ നിരക്കിൽ ആട്ട നൽകുന്നതാണ്.
സാധാരണ വിഹിതത്തിന് പുറമെ, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 3 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ അധിക വിഹിതമായി (സ്പെഷ്യൽ അരി) ലഭിക്കും.
പൊതുവിഭാഗം സബ്സിഡി (NPS – നീല കാർഡ്):
കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരിവീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും.
സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭ്യമാണ്.
അധിക വിഹിതമായി (സ്പെഷ്യൽ അരി) പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ ലഭിക്കും.
താലൂക്ക് സ്റ്റോക്ക് അനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
പൊതുവിഭാഗം നോൺ-സബ്സിഡി (NPNS – വെള്ള കാർഡ്):
2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.
അധിക വിഹിതമായി (സ്പെഷ്യൽ അരി) പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ ലഭിക്കും.
താലൂക്ക് സ്റ്റോക്ക് അനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭ്യമാണ്.
സ്ഥാപനങ്ങൾക്കുള്ള ബ്രൗൺ കാർഡ്:
2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.
അധിക വിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ താലൂക്ക് സ്റ്റോക്കിനനുസരിച്ച് ലഭ്യമാകും.
മണ്ണെണ്ണ വിഹിതം:
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ റേഷൻ മണ്ണെണ്ണ വാങ്ങാത്തവർക്ക് സെപ്റ്റംബർ മാസത്തിൽ ഈ ക്വാർട്ടറിലെ വിഹിതം വാങ്ങാവുന്നതാണ്. മഞ്ഞ കാർഡിന് 1 ലിറ്ററും പിങ്ക്, നീല, വെള്ള കാർഡുകൾക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക.
പ്രത്യേകം ശ്രദ്ധിക്കുക:
നീല, വെള്ള കാർഡുടമകൾക്കുള്ള 10 കിലോ സ്പെഷ്യൽ അരി എല്ലാ റേഷൻ കടകളിലും ഒരുപോലെ ലഭ്യമാകണമെന്നില്ല. അതാത് താലൂക്കുകളിലെ സ്റ്റോക്കിന് അനുസൃതമായി മാത്രമാണ് ഇവ വിതരണം ചെയ്യുന്നത്. അതിനാൽ ലഭ്യമാകുന്ന ഘട്ടത്തിൽ തന്നെ വിഹിതം വാങ്ങാൻ ശ്രദ്ധിക്കുക.